ഓടിക്കോ പാട്ടു വരുന്നു
നാട്ടില്‍ റേഡിയോ വന്ന കാലത്ത് ചലച്ചിത്ര ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ ജനങ്ങളൊന്നാകെ ഓടിക്കൂടിയിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്.
ഇന്ന് പാട്ടുകേള്‍ക്കുമ്പോള്‍ ജനം ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്ന അവസ്ഥയിലേകെത്തിയിരിക്കുന്നു. ജനത്തിനെ പാട്ടുകേള്‍ക്കുന്നതില്‍ നിന്നു മാത്രമല്ല, പാട്ടുകേള്‍ക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നതില്‍ നിന്നു പോലും ഓടിച്ചു കളയുന്ന സരംഭമാണ് പുതിയ പടമായ ചലഞ്ചിലെ ഗാനങ്ങള്‍. ഡബ്ബിംഗ് സിനിമയായതിനാല്‍ പാട്ടെഴുത്തുകാരന് പരിമിതികളുണ്ടാകാമെങ്കിലും ഒരു സര്‍ഗ സൃഷ്ടി രൂപപ്പെടുത്തുമ്പോള്‍ പുലര്‍ത്തേണ്ട മിനിമം മര്യാദ പോലും മറന്നു കളഞ്ഞ ഒരു ഗാനരചയിതാവിനെയാണ് ചലഞ്ചിനു പിന്നില്‍ കാണുന്നത്. കീരവാണിയുടെ താള സമ്പുഷ്ടമായ ഈണങ്ങള്‍ക്കൊപ്പിച്ച് സിജു പറവൂര്‍ പദം നിരത്തിയ ആറു പാട്ടുകളാണ്(?) ഈ സിനിമയിലുള്ളത്. ഇവയെ പാട്ടുകളെന്നു വിളിക്കാമെങ്കില്‍ മീനച്ചിലാറ്റിലെ പാറക്കല്ലുകളെ വജ്രങ്ങളെന്നു വിളിക്കാം. വിനീത് ശ്രീനിവാസനും മഞ്ജരിയും ചേര്‍ന്നു പാടിയ 'കണ്ണേ കണ്ണാടി മുല്ലേ' ആണ് ആദ്യ ഗാനം. ഇതിലെ പാട്ടുകളിലെ ആകെ കൊള്ളാവുന്ന നാലു വരികള്‍ ഇതിന്റെ പല്ലവിയാണ്.
'കണ്ണേ കണ്ണാടി മുല്ലപ്പെണ്ണേ നീ കൂടെ വന്നാല്‍
നല്‍കാം ഞാന്‍ ഉള്ളതെല്ലാം ചെല്ലമ്മാ
ശൃംഗാരി നിന്‍ കണ്ണില്‍ നറു മന്ദാരപ്പുവല്ലോ
വന്നെല്ലാമെല്ലാമെനിക്ക് മെല്ലെ മെല്ലെ തായമ്മാ'
പുതിയ ഗായകര്‍ക്കു പൊതുവായുള്ള വ്യക്തതയില്ലാത്ത ആലാപനം ഈ രണ്ടു ഗായകരെയും ബാധിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ് ഈ ഗാനം. ഇതില്‍ പലയിടത്തും മഞ്ജരിയുടെ ആലാപനം വ്യക്തമല്ല. വിനീതും ചില സ്ഥലങ്ങളില്‍ നിരാശപ്പെടുത്തുന്നു. അതിനൊപ്പമാണ് രചനയിലെ വൈകല്യങ്ങള്‍. നായികയെ കൊണ്ട് 'കല്ലല്ല, കരിങ്കല്ലാ ഞാന്‍' എന്നു പാടിക്കുന്ന ഗാനരചയിതാവ് തൊട്ടടുത്ത് പാടിക്കുന്നത് 'അല്ലിപ്പൂഞ്ചെണ്ടാണേ' എന്നാണ്. കരിങ്കല്ലുപോലിരിക്കുന്ന അല്ലിപ്പൂഞ്ചെണ്ട് കണ്ടുപിടിക്കാന്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടാവണം. ഒഴുക്കുള്ള താളമുണ്ടെന്നതാണ് ഈ പാട്ടിന്റെ ഏക ഗുണം.
വിധു പ്രതാപും ബി.ലക്ഷ്മിയും പാടുന്ന അടുത്ത ഗാനത്തിന്റെ പല്ലവി കാണുക
'എന്നെ മയക്കാന്‍ ഇത്തിരിയുള്ളൊരു ശര്‍ക്കര കാട്ടേണ്ട
എന്നെ നോക്കി നീ വെറുതേ വെള്ളമിറക്കേണ്ടാ
അമ്പടാ നീയേ ഊം കള്ള
ന്‍ഹല്ല പിന്നെ പോ പോ പൊന്നേ
വെട്ടിവിഴുങ്ങാലോ എന്നെ മുത്തം വയ്ക്കാലോ
നിനക്കു ദണ്ണം വേണ്ട, നീ ചൂടാകേണ്ട....'
ഇതിനെ പാട്ടെന്നു വിളിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും സാധിക്കില്ല. ഇതിലെ ഒറ്റക്കേള്‍വിക്ക് മനസിലാകുന്ന രണ്ടു വരി കൂടി കാണൂ
'പച്ചരിയരിച്ചിട്ട് നല്ലൊരു പത്തിരി വയ്ക്കാലോ
പിന്നെ നമുക്കു തിന്നാം, നമുക്കു ചേര്‍ന്നു തിന്നാം'
വിധു പ്രതാപ് ഗാനരംഗത്തേക്കു കാലെടുത്തു വച്ചപ്പോഴേ സംസ്ഥാന അവാര്‍ഡ് കിട്ടിയ ആളാണ്. പക്ഷേ, ഉച്ചാരണ ശുദ്ധിയോടെ പാടാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് ഈ പാട്ട് ഓര്‍മിപ്പിക്കുന്നു.
അഫ്സലും ശോഭയും ചേര്‍ന്നു പാടുന്ന 'ഡപു ഡപുടു' കേള്‍വിക്കാരെ സംബന്ധിച്ചിടത്തോളം മറ്റൊരു പരീക്ഷണമാണ്. അഫ്സല്‍ കോട്ടുവാ ഇട്ടുകൊണ്ട് പാടുന്നതുപോലെ തോന്നിപ്പിക്കുന്ന ഇതില്‍ കൃത്യമായി മനസിലാകുന്ന ഏക കാര്യം 'ഡപു ഡപുടു' മാത്രമാണ്.
മലയാള സിനിമാഗാന രംഗത്തെ ഏറ്റവും പുതിയ പരീക്ഷണമാണ് അടുത്ത ഗാനാഭാസം. സ്ഥല വിജ്ഞാന കോശം, ടെലിഫോണ്‍ ഡയറക്ടറിയിലെ യെല്ലോപേജസ്, വിവിധ ദിനപത്രങ്ങളിലെ പരസ്യങ്ങള്‍ എന്നിവ നിര്‍ലോപം ഉപയോഗിച്ച് തയാറാക്കിയിരിക്കുന്നതാവണം ഇത്. പല്ലവി കാണുക.'
കുന്നംകുളം-കോഴിക്കോട് കെ.പി.സെവന്‍ എയ്റ്റ് വണ്‍ ടു
പദ്മാ എ.സി.ഡി.റ്റി.എസ് ഡെയ്‌ലി ത്രീ ഷോസ് ബിഗ്ബി
അയ്യപ്പാ കട്പീസ് ഡിസ്കൗണ്ട് ടെന്‍ പെര്‍സെന്റ്
ലൂണാര്‍ ചപ്പല്‍സും ഗൂണമേറെ വില തുച്ഛം'
തീരുന്നില്ല, ഇതാ ചരണം:
'ആറ്റിങ്ങല്‍ കാഞ്ഞങ്ങാട് മാംഗലൂര് ബസ്‌ഏസി വീഡിയോ കോച്ച്....പിന്നെയും എന്തൊക്കെയോ ഉണ്ട്. അതെന്താണെന്ന് എഴുതിയ സിജുവിനും പാടിയ മഞ്ജരിക്കും അറിയാം. അഫ്സലിന്റെ ശബ്ദവും കേള്‍ക്കാവുന്ന പാട്ടാണിത്.
അഫ്സലും ലക്ഷ്മിയും പാടിയ അടുത്ത പാട്ടിന്റെ ആദ്യ രണ്ടു വരികള്‍ കേള്‍ക്കുമ്പോഴേ സാധാരണക്കാരനായ ആസ്വാദകന്‍ ഓടിയൊളിക്കും.
'മറഞ്ഞിരിക്കും മനുഷ്യക്കുരങ്ങേവാടാമോനേ പേടി വേണ്ട.' പേടി വേണ്ടെന്ന് ലക്ഷ്മി പാടുന്നുണ്ടെങ്കിലും ഈ രണ്ടു വരിക്കു ശേഷവും തുടര്‍ന്നു കേള്‍ക്കാന്‍ ധൈര്യം കാട്ടുന്നവര്‍ക്ക് ഇംഗ്ലിഷ് വാക്കുകള്‍ക്കിടയില്‍ കുത്തി തിരുകിയ ചില മലയാള വാക്കുകളാണ് ശ്രവിക്കാനാവുക. അടിപൊളിപ്പാട്ടിന്റെ പേരില്‍ ഇതൊക്കെ കേള്‍ക്കാന്‍ വിധിക്കപ്പെടുന്ന മലയാളിയെ ഓര്‍ത്ത് സഹതപിക്കാനേ നിര്‍വാഹമുള്ളൂ.
'അങ്കം വെട്ടാന്‍ വാടാ ഹേ' എന്നൊരു പാട്ടോടെയാണ് ഈ സിനിമയിലെ ഗാനങ്ങള്‍ അവസാനിക്കുന്നത്. ദോഷം പറയരുത്, ഈ സിഡി വാങ്ങാനും അതു കേള്‍ക്കാനും തയാറാകുന്നവരെ കുറിച്ചുള്ള വിലയിരുത്തലാണ് ഈ ഗാനമെന്നു തീര്‍ച്ചയായും കരുതാം. ആസ്വാദകനോടുള്ള രചയിതാവിന്റെ യുദ്ധപ്രഖ്യാപനമാണ് അന്‍ വര്‍ സാദത്തും ജോസ് സാഗറും ചേര്‍ന്നു പാടുന്ന ഈ ഗാനം. അതിങ്ങനെയാണ്:
'അങ്കം വെട്ടാന്‍ വാടാ ഹേയുദ്ധം ചെയ്യാന്‍ വാടാ ഹേ.
ഞാന്‍ നിന്നെ പറത്തും വെട്ടും ഞാന്‍,കുത്തും ഞാന്‍'
ആസ്വാദകന്‍ ഇതൊക്കെ അര്‍ഹിക്കുന്നുണ്ടെന്ന് ഉത്തമബോധ്യം രചയിതാവിനുണ്ടായിരിക്കണം.
'ഈ ആര്‍ട്സിന്റെ തലയ്ക്കകത്തു ചെള്ള' എന്നെഴുതിയത് സ്വയം വിലയിരുത്തലാകാനേ വഴിയുള്ളു.മാത്രവുമല്ല, ആസ്വാദകരെക്കുരിച്ചൂള്ള വിലയിരുത്തലും പിന്നാലെയുണ്ട്
'ഉച്ഛിഷ്ടം വാരി വിഴുങ്ങും തൊട്ടികളേ'
അറുപത്തഞ്ചു രൂപ നല്‍കി ഇത്തരം സിഡികള്‍ വാങ്ങുന്നവര്‍ക്കു സംഭവിക്കാന്‍ പോകുന്നത് എന്തെന്ന് ഒരു പ്രവാചകനു തുല്യമായ ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം എഴുതുന്നു:
'കുടുംബം ഞങ്ങള്‍ വെളുപ്പിക്കുംനിന്നെ ഞാന്‍ പെരുവഴിയിലാക്കും'
അവസാനത്തെ വരി ഒരുപക്ഷേ ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ആസ്വാദകന്റെ മനസില്‍ തന്നെക്കുറിച്ചുണ്ടാകുന്ന ചേതോവികാരം മുന്‍ കൂട്ടികണ്ട് എഴുതിയതാകണം.
'അരിവാളാല്‍ നിന്‍ തല ചെത്തും ഞാന്‍'!
ആവര്‍ത്തന വിരസതയുണ്ടെങ്കിലും പറയട്ടെ, വ്യക്തതയില്ലാത്ത ആലാപനമാണ് ഇതിലെ മിക്ക ഗായകര്‍ക്കും പൊതുവായുള്ള സ്വഭാവം.
കോളജ് വിദ്യാര്‍ഥികളുടെ റഗ്ബി മല്‍സരവും കോളജ് നടത്തിപ്പുമായി ബന്ധപ്പെടുന്ന അധോലോകവുമായി നടകുന്ന മല്‍സരവും പ്രതിപാദിക്കുന്ന സിനിമയായതിനാലാണ് ഇതിന് ചലഞ്ച് എന്നു പേരിട്ടത്. എല്ലാ പാട്ടിലും 'വാടാ പോടാ' വിളികളുള്ളതിനാലും ഇതു മുഴുവന്‍ കേട്ടിരിക്കുക അതീവ സാഹസിക കൃത്യമായതിനാലും ചലഞ്ച് എന്ന പേര് തികച്ചും അന്വര്‍ഥമാണ്.