എങ്കിലും എന്റെ ഫ്രാന്‍സേ
പത്രങ്ങളില്‍ വന്നതും വരുന്നതിനുമുന്‍പ് കണ്ടു പിടിച്ചതിമായ ഏതാനും അബദ്ധങ്ങള്‍ ഇതാ
----------
പുതിയ ചില സബ് എഡിറ്റര്‍ ട്രെയ്നിമാര്‍ ദീപികയുടെ ഡെസ്കില്‍ വന്ന സമയം. അവര്‍ക്ക് ഡെസ്കിലെ താപ്പാനകള്‍ ചില ന്യൂസ് ഏജന്‍സി വാര്‍ത്തകള്‍ തര്‍ജിമ ചെയ്യാന്‍ കൊടുത്തു. അതിലൊരാള്‍ ഒരു വാര്‍ത്ത വിവര്‍ത്തനം ചെയ്തത് ഇങ്ങനെ :
ന്യൂസിലാന്‍ഡിനടുത്ത് സമുദ്രത്തിലൂടെ ഗ്രീന്‍ പീസും കയറ്റിപ്പോയ റെയിന്‍ബോ വാരിയര്‍ എന്ന കപ്പല്‍ ഫ്രാന്‍സിന്റെ ഇന്റലിജെന്‍സ് വിഭാഗം ആക്രമിച്ചു മുക്കി.ഗ്രീന്‍ പീസിന്റെ ഫ്ലാഗ് ഷിപ്പായ റെയിന്‍ബോവാരിയര്‍ ഫ്രഞ്ച് സേന കടലില്‍ മുക്കിയ വാര്‍ത്തയാണ് ആശാന്‍ ഇങ്ങനെ വിവര്‍ത്തനം ചെയ്തത്.
മാത്രമോ, അദ്ദേഹം സ്വന്തമായി ചിലത് കൈയ്യില്‍ നിന്നിടുകയും ചെയ്തു. എത്രയോ ജനങ്ങള്‍ക്ക് ഭക്ഷിക്കാവുന്ന ഗ്രീന്‍പീസായിരുന്നു ആ മുതലാളിത്ത രാജ്യം കടലില്‍ കളഞ്ഞതെന്ന രോഷം കൊള്ളലും മറ്റുമായിരുന്നു അത്.
ഏതായാലും ഡെസ്കില്‍ കണ്ടതു കൊണ്ട് ഇതൊന്നും പത്രത്തില്‍ വന്നില്ല.
-------
റെയില്‍ വേ സ്ലീപ്പര്‍ ഒഴുകിപ്പോയെന്നത് ഉറങ്ങി കിടന്നവര്‍ ഒഴുകിപ്പോയെന്നു പത്രത്തില്‍ നല്‍കിയ കഥ എല്ലാവര്‍ക്കും അറിയാം. അതു വന്നത് കേരളകൗമുദിയിലായിരുന്നു. കേരള കൗമുദിയില്‍ അടുത്ത കാലത്ത് വന്ന ഒരു വാര്‍ത്ത ഇങ്ങനെ:
സുനാമി ആഞ്ഞടിച്ചപ്പോള്‍ കൂടല്ലൂരിലെ ഒരു ഗ്രാമത്തെ രക്ഷിച്ചത് മാന്തോപ്പ് !. എന്ത്,കടല്‍ക്കരയില്‍ ഇത്ര ബലവത്തായ മാന്തോപ്പോ എന്നു സംശയിച്ച് ഹിന്ദുവില്‍ നോക്കിയപ്പോഴാണ് സംഗതി പിടികിട്ടിയത്. 'Mangroves' എന്നതിനെ മാന്തോപ്പ് എന്ന് തെറ്റിധരിച്ചതായിരുന്നു സഹ പത്രാധിപന്‍.
-----------
കുറെ വര്‍ഷം മുന്‍പ് ക്രിക്കറ്റിലെ കോഴ വിവാദം തുടങ്ങിയ സമയത്ത് ഏഷ്യാനെറ്റില്‍ കേട്ടത്: "തനിക്ക് കോഴ വാഗ്ദാനംചെയ്തത് ഇന്ത്യക്കാരനായ ഒരു പുസ്തകക്കച്ചവടക്കാരനാണെന്ന് ഷെയിന്‍ വോണ്‍ പറഞ്ഞു"Bookmakerഎന്നത് ഏഷ്യാനെറ്റ് വിവര്‍ത്തനം ചെയ്തപ്പോഴാണ് പുസ്തക കച്ചവടക്കാരന്‍ ജനിച്ചത്.
---------
ഞാന്‍ കണ്ണൂരില്‍ റിപ്പോര്‍ട്ടറായിരിക്കുന്ന സമയം. ഒരു ദിവസം രാത്രി പതിനൊന്നു മണിയോടെ ജില്ലാ പോലിസ് സൂപ്രണ്ട് വിളിക്കുന്നു. എസ്.പിയും കളക്ടറും ചേര്‍ന്ന് റെയ്ഡ് നടത്തി കുറെയധികം കഞ്ചാവ് നശിപ്പിച്ചു എന്നറിയിക്കാനായിരുന്നു വിളിച്ചത്. തനിക്ക്‌പബ്ലിസിറ്റിയില്‍ തീരെ താല്‍പര്യമില്ലെന്നും കളക്ടര്‍ ആവശ്യപ്പെട്ടതു കൊണ്ട് തനിക്കു പരിചയമുള്ളവരെ ഒന്ന് അറിയിച്ചെന്നേ ഉള്ളുവെന്നുമാണ് എസ്.പി. പറയുന്നത്. സ്വാഭാവികമായും ഈ വാര്‍ത്ത കുറച്ച് പത്രത്തിലേ വരികയുള്ളൂവെന്നു ഞാന്‍ കരുതി.
എന്നാല്‍ പിറ്റേന്ന് എല്ലാ പത്രത്തിലും വാര്‍ത്ത വന്നു. കേരള കൗമുദിയില്‍ വന്നതിന്റെ കൂടെ ബ്രായ്ക്കറ്റില്‍ഇങ്ങനെ കൂടിയുണ്ടായിരുന്നു: "ഈവാര്‍ത്ത നിര്‍ബന്ധമായും കൊടുക്കണേ. എസ്.പി.രാത്രി വിളിച്ചു തന്നതാണ"!!!.

10 Comments:
പത്രങ്ങളില്‍ വന്നതും വരുന്നതിനുമുന്‍പ് കണ്ടു പിടിച്ചതിമായ ഏതാനും അബദ്ധങ്ങള്‍ ഇതാ
പത്രവിശേഷങ്ങള്‍ നന്നായിരിക്കുന്നു. ഷാജുദീന് കേരളകൌമുദിയെ ഇത്രക്കും വാരാന്‍ പൂര്‍വ്വ വൈരാഗ്യം വല്ലതുമുണ്ടോ.. :)
ഷാജു ചേട്ടാ,
ആ ഗ്രീന്‍ പീസ് സംഭവം കലക്കി. എല്ലാം മുടങ്ങാതെ വായിക്കുന്നുണ്ട്.
കൊള്ളാം ഷാജുദീനെ..നന്നായി രസിച്ചിരിക്കുന്നു.
-പാര്‍വതി.
ഷാജുദ്ദീനേ,
കൊള്ളം, പത്രവിശേഷങ്ങള്‍ ഇഷ്ടപ്പെട്ടു.
കൈരളിയിലെ ഏബ്രഹാം മാത്യു ഒരിക്കല്‍ എഴുതിയതാണ്: എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരിക്കുന്ന കാലം. ഒരു ട്രെയിനിപ്പെണ്ണിനൊപ്പം മുഖ്യനെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുകയാണ്. സംസാരത്തിനിടെ മുഖ്യമന്ത്രിയുടെ പേരു ചോദിച്ചപ്പോള്‍ ട്രെയിനി അത്ര പിടി പോരാ. ആ കഷണ്ടിയുള്ള കുള്ളന്‍ മനുഷ്യന്‍ തന്നെയല്ലേ ഇപ്പോഴും നമ്മുടെ ചീഫ് മിനിസ്റ്റര്‍ എന്നായിരുന്നത്രേ ട്രെയിനിയുടെ മറുചോദ്യം.
പത്രക്കാരെപ്പറ്റി പണ്ടേ ഞങ്ങള്‍ക്ക് നല്ല മതിപ്പാണ്. ഇപ്പോ താങ്കളതൊന്നുകൂടി ഉറപ്പിച്ചു.
കുട്ടമ്മേനോനെ, കൌമുദിയോട് പ്രത്യേകിച്ച് ദേഷ്യമൊന്നുമില്ല.പെട്ടെന്ന് ഓര്‍മ വന്ന രണ്ട് സംഭവം എഴുതിയെന്നേയുള്ളൂ.
ദില്‍ബൂ, പാര്‍വതീ,സപ്താാ നന്ദി
ബന്യാമിന്‍, ഈ രംഗത്തേക്ക് ഒരു താല്പര്യവുമില്ലാതെ കടന്നു വരുന്നവരാണ് ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നത്. അല്ലാത്ത ധാരാളം പേരുണ്ട്. അതുകൊണ്ട് പത്രക്കാരെക്കുരിച്ച് മതിപ്പു കുറയ്ക്കേണ്ട
വായിച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും നന്ദി
കൊള്ളാം. :)
ഷാജുദ്ദിന്‍,
പിന്നാമ്പുറ വാര്‍ത്തകള്‍ രസകരമായിരിക്കുന്നു.
സെന്‍സില്ലാത്തവരിരുന്നാല്‍ പല അബദ്ധങ്ങളും വായിക്കാം!
നന്നായിട്ടുണ്ട് ഷാജുദ്ദീന്‍!
Post a Comment
Subscribe to Post Comments [Atom]
Links to this post:
Create a Link
<< Home