Monday, November 30, 2009

വിഷം തീറ്റിക്കുന്ന യൂണിയന്‍ കാര്‍ബൈഡ്‌

യൂണിയന്‍ കാര്‍ബൈഡ്‌ ഭോപ്പാലിലെ ഫാക്‌ടറി പൂട്ടിയപ്പോള്‍ ഉപേക്ഷിച്ചത്‌ 390 ടണ്‍ വിഷമയമുള്ള രാസവസുക്കളാണ്‌. 25 വര്‍ഷം മുമ്പ്‌ ഈ കമ്പനിയില്‍ നിന്നുണ്ടായ വിഷവാതകച്ചോര്‍ച്ച മൂലം ഇതുവരെ കുറഞ്ഞത്‌ 25000 പേര്‍ മരിച്ചിരിക്കാമെന്നാണു കരുതുന്നത്‌. പക്ഷേ, ജീവിച്ചിരിക്കുന്നവരെ മുഴുവന്‍ വിഷം തീറ്റിച്ച്‌ യൂണിയന്‍ കാര്‍ബൈഡില്‍ നിന്നുള്ള രാസവസുകള്‍ മുഴുവന്‍ ഭോപ്പാലിന്റെ മണ്ണിലുറഞ്ഞു കിടപ്പാണ്‌. ആ മേഖലയിലാകെ ഭൂഗര്‍ഭജലത്തെ മലിനമാക്കുന്ന ഈ വിഷശേഖരം കാല്‍ നൂറ്റാണ്ടിനിപ്പുറവും ജനങ്ങളെ കൊന്നൊടുക്കുന്നു.

കാല്‍ നൂറ്റാണ്ടിനിപ്പുറം നിന്നു ചിന്തിക്കുമ്പോള്‍ ഭോപ്പാലിലെ വാതകച്ചോര്‍ച്ച പരിസ്‌ഥിതിക്കു വരുത്തിയ തിരിച്ചടികള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നു തിരിച്ചറിയാന്‍ ഈ വിഷ ജലത്തിന്റെ കണക്കുമാത്രം മതിയാകും.

ആയിരക്കണക്കിനു പക്ഷികളും വളര്‍ത്തു മൃഗങ്ങളും അടക്കം ചത്തൊടുങ്ങിയ ജീവജാലങ്ങളുടെ എണ്ണം എടുക്കാന്‍ തന്നെ സാധിച്ചിട്ടില്ല. മരണ കാര്യത്തില്‍ മനുഷ്യനും മൃഗങ്ങളും തമ്മില്‍ വ്യത്യാസമൊന്നുമില്ലായിരുന്നു. വാതകച്ചോര്‍ച്ചയുണ്ടായ ദിവസങ്ങളേക്കാള്‍ പതിന്മടങ്ങാണ്‌ മനുഷ്യര്‍ പിന്നീടു മരിച്ചു വീണത്‌. പക്ഷി മൃഗാദികളുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. ദിവസങ്ങളോളം വീണ്ടും ജീവജാലങ്ങള്‍ ചത്തുവീണു. അവിടെ മനുഷ്യരെ നോക്കാന്‍തന്നെ ആര്‍ക്കും സമയമോ സൗകര്യമോ ഇല്ലായിരുന്നു. പിന്നെ പക്ഷി - മൃഗങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.

വാതകച്ചോര്‍ച്ചയുണ്ടായി രണ്ടു വര്‍ഷം ആയപ്പോഴാണ്‌ ഫാക്‌ടറി പൂട്ടുന്നത്‌. പൈപ്പുകളും മറ്റും വൃത്തിയാക്കി വിറ്റു. എന്നാല്‍ വില്‍ക്കാന്‍ പറ്റാതെ ധാരാളം രാസവസുക്കള്‍ ഉണ്ടായിരുന്നതാണ്‌ ഇന്നും പരിസ്‌ഥിതിക്ക്‌ ക്ഷതമേല്‍പിച്ച്‌ ഭോപ്പാലില്‍ ശേഖരിക്കപ്പെട്ടിരുന്നത്‌.

വാതകച്ചോര്‍ച്ച ഏല്‍പിച്ച ദുരിതങ്ങളില്‍ നിന്നു രക്ഷപ്പെടാനാവാതിരുന്ന ജനങ്ങളെ വീണ്ടും മരണത്തിനു വിട്ടുകൊടുക്കുന്ന അവസ്‌ഥ വന്നത്‌ കുടിവെള്ളം കൂടി ഉപയോഗ ശൂന്യമായതോടെയാണ്‌. വാതകച്ചോര്‍ച്ചയ്‌ക്കു രണ്ടുവര്‍ഷം മുമ്പേതന്നെ ഈ പ്രദേശങ്ങളിലെ കുഴല്‍കിണറുകളിലെ വെള്ളം കൊള്ളില്ലെന്ന്‌ തെളിഞ്ഞിരുന്നു. ഫാക്‌ടറി പൂട്ടി രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും മീന്‍ പോലും വളരാത്ത അവസ്‌ഥയിലായി ഇവിടുത്തെ ജലാശയങ്ങളത്രയും. താമസിയാതെ ഭൂമിക്കടിയിലെ വെള്ളം കൂടി വിഷമയമായി.

ഫാക്‌ടറിയുടെ തുടക്കകാലം മുതല്‍ മലിനവസുക്കള്‍ അത്രയും അതിനു സമീപത്തായി കൂട്ടിയിട്ടിരിക്കുകയായിരുന്നു. തുറന്ന പ്രദേശങ്ങളിലെ ഈ മാലിന്യം മുഴുവന്‍ മഴക്കാലത്ത്‌ അടുത്ത പുരയിടങ്ങളിലേക്കും കിണറുകളിലേക്കും ഒഴുകി. പോരാഞ്ഞ്‌ വന്‍തോതില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട്‌ കത്തിച്ച്‌ അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കി ഫാക്‌ടറി. ഇങ്ങനെ ബാക്കിവന്ന മാലിന്യങ്ങളും ബാക്കിവന്ന രാസവസുക്കളുമൊക്കെ ഒരു ജനവാസ കേന്ദ്രത്തില്‍ കൂനകൂട്ടിയാല്‍ എന്തുസംഭവിക്കും എന്നതിന്റെ ഉദാഹരണമാണ്‌ പിന്നീട്‌ ഭോപ്പാലില്‍ കണ്ടത്‌.

വാതകച്ചോര്‍ച്ച കഴിഞ്ഞ്‌ പത്തു വര്‍ഷം ആയപ്പോഴേക്കും, 1994-ല്‍ ഫാക്‌ടറിക്കു പരിസരത്തെ നാല്‍പതു ശതമാനത്തോളം പ്രദേശവും ഒരു തുള്ളി നല്ലവെള്ളം കിട്ടാത്തവിധം വിഷമയമായി. ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാത്ത ജനങ്ങളുള്ള പ്രദേശമാണതെന്ന്‌ ഓര്‍ക്കണം. മണ്ണ്‌, ഭൂമിക്കടിയിലെ വെള്ളം, കിണര്‍ ജലം, സമീപ പ്രദേശങ്ങളില്‍ കഷി ചെയ പച്ചക്കറികള്‍ എന്നിവയിലെല്ലാം ഘന ലോഹങ്ങളുടെയും രാസ വസുക്കളുടെയും സാന്നിധ്യം രൂക്ഷമായി. ഏഴു വര്‍ഷം മുമ്പ്‌ നടത്തിയ ഒരു പരിശോധനയില്‍ മേഖലയിലെ സ്രീകളുടെ മുലപ്പാലില്‍ കണ്ടെത്തിയ രാസവസുക്കളുടെ കണക്ക്‌ ഞെട്ടിപ്പിക്കുന്നതായിരുന്നു.

രസം, ഈയം, ക്ലോറോഫോം തുടങ്ങിയവയുടെ അംശമാണ്‌ മുലപ്പാലില്‍ കണ്ടെത്തിയത്‌. വീണ്ടും പഠനം നടന്നു. സാധാരണജലത്തില്‍ അനുവദനീയമായതിനേക്കാള്‍ 20000 മുതല്‍ 60 ലക്ഷം വരെ ഇരട്ടിയാണ്‌ ഇവിടുത്തെ ജലത്തില്‍ രസത്തിന്റെ അളവ്‌ കണ്ടെത്തിയത്‌. വിവിധ കാന്‍സറുകള്‍ക്കിടയാക്കാവുന്ന ധാരാളം ഘന ലോഹങ്ങള്‍ ഇവിടെ മണ്ണില്‍ നിന്നു കണ്ടെടുത്തു. ഭ്രൂണവളര്‍ച്ചയെ തടയുന്ന ൈട്രക്ലോറോ ഈതേനിന്റെ സാന്നിധ്യം അമേരിക്കന്‍ പരിസ്‌ഥിതി ഏജന്‍സി നിഷ്‌കര്‍ഷിച്ചിരിക്കുന്നതിനേക്കാള്‍ 50 ഇരട്ടിയായിരുന്നു. ഈ വിഷബാധയെ അതിജീവിച്ച്‌ ഏതു കുരുന്നു ജീവനാണ്‌ ഭോപ്പാലില്‍ വളര്‍ന്നുവരിക? അഥവാ അങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ എങ്ങനെ ജനിതകമായ വൈകല്യങ്ങളെ മറികടക്കാനാവും?

ഇതിനൊക്കെ കാരണക്കാരനായ യൂണിയന്‍ കാര്‍ബൈഡ്‌ മേധാവി വാറന്‍ ആന്‍ഡേഴ്‌സണ്‍ ഇപ്പോഴും അമേരിക്കയില്‍ സസുഖം വാഴുന്നു. കേസില്‍ നിന്നു മറികടക്കാന്‍ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനി ഇന്ത്യന്‍ കമ്പനിയെ വിറ്റു തലയൂരി. ഇന്ത്യ പരമാവധി ശ്രമിച്ചിട്ടും ഇന്‍ഷുറന്‍സ്‌ തുകയും പലിശയും മാത്രമെ നഷ്‌ടപരിഹാരമായി ലഭിച്ചുള്ളു. അതുതന്നെ ഇനിയും ദുരന്തമനുഭവിക്കുന്നവര്‍ക്കു കിട്ടിയിട്ടില്ല. വാതകച്ചോര്‍ച്ചയില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതിന്റെ ഇരുപത്താഞ്ചാം വര്‍ഷത്തില്‍ പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിച്ചപ്പോഴും വാറന്‍ ആന്‍ഡേഴ്‌സണെ ഇന്ത്യക്കു വിട്ടുകിട്ടുന്നതിനെ പറ്റി ഒരു വാക്കുപോലും മിണ്ടുന്നില്ല.

ഭോപ്പാലില്‍ ഇത്രകാലത്തിനിടയിലുണ്ടായ പാരിസ്‌ഥിതിക ആഘാതങ്ങളത്രയും വ്യാവസായിക മാലിന്യങ്ങളെ എങ്ങനെ സുരക്ഷിതമായി നീക്കം ചെയ്യണമെന്ന കാര്യത്തില്‍ പാഠമായി മാറ്റാനാണ്‌ പരിസ്‌ഥിതി പ്രേമികളും അധികൃതരും ശ്രമിക്കേണ്ടത്‌.

ഇ.പി. ഷാജുദീന്‍
Sunday Mangalam November 29, 2009

2 Comments:

At Thursday, December 03, 2009 3:48:00 PM , Blogger സന്തോഷ്‌ പല്ലശ്ശന said...

നല്ല ലേഖനം... ഒരു ചര്‍ച്ച ആവശ്യപ്പെടുന്നാരു ലേഖനം... ഇന്ത്യയെപോലെയുള്ള മുന്നാം ലോക രാജ്യം പുരോഗതിക്കുവേണ്ടി അക്ഷമയോടെ പുതിയ ടെക്നോക്രാറ്റുകളുടെ കച്ചവട ലാക്കുള്ള പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ നമ്മള്‍ക്ക്‌ നഷ്ടപ്പെടുന്ന ഒന്ന്‌ നമ്മുടെ കാല്‍ക്കീഴിലെ മണ്ണുതന്നെയാണ്‍്‌ . വ്യക്തമായ നിയമസംവിധാനങ്ങളും അഴിമതിരഹിതമായി അതു നടപ്പിലാക്കുന്നതിലുള്ള പാളിച്ചയും ഇത്തരം അഡേര്‍സന്‍മാര്‍ക്ക്‌ ഇന്ത്യയെ വളക്കൂറുള്ള മണ്ണാക്കുന്നു. എന്തു കുറ്റം ചെയ്താലും ഇവര്‍ക്കെതിരെ ഒരു ചെറുവിരല്‍പോലും അനക്കാനുള്ള പ്രാപ്തികെട്ടവരാക്കി മാറ്റുന്നു നമ്മുടെ വികസിത രാജ്യങ്ങളോടുള്ള വിധേയത്വം.

 
At Thursday, December 03, 2009 9:32:00 PM , Blogger നിസ്സഹായന്‍ said...

സായിപ്പിനെക്കാണുമ്പോള്‍ കവാത്തു മറക്കേണ്ടത് എല്ലാ ഇന്ത്യാക്കാരുടെയും കടമയാണ്.
അപ്പോള്‍ അതു നന്നായി ചെയ്യേണ്ടത് നമ്മുടെ പ്രധാന മന്ത്രിയുടെ ദൌത്യമല്ലെ ! ജനതയെ വഞ്ചിക്കാനും ഒറ്റു കൊടുക്കാനും മടിക്കാത്ത ഭരണവര്‍ഗ്ഗവും വലതു രാഷ്ട്രീയവും നമ്മെ എവിടെ കൊണ്ടെത്തിക്കും! ആരോഗ്യമുള്ള ഒരു ഇടതുപക്ഷ ബദല്‍ ഇനിയും
ഒരു സ്വപ്നം മാത്രം.

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home